ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിനാല്‍ സര്‍ക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷം ശക്തിയാര്‍ജിക്കുന്നതിനു പുറമേ മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ … Continue reading ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം