പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി; അഞ്ചിൽ രണ്ടിടങ്ങളിൽ എൽഡിഎഫ് മുന്നേറുന്നു

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ അരൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മനു സി പുളിക്കൻ മുന്നിൽ. 22 വോട്ടുകൾക്കാണ് മനു സി പുളിക്കൽ മുന്നേറുന്നത്. തിരുവനന്തപുരത്ത് വികെ പ്രശാന്ത് 101 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.
ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. അഞ്ചിൽ രണ്ടിടങ്ങളിൽ ഇടത് പക്ഷമാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി ഖമറുദ്ദീൻ ലീഡ് ചെയ്യുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News