എറണാകുളത്ത് പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

എറണാകുളത്ത് പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അജി ദേവസിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. 25,000 രൂപയാണ് പിഴ തുക. കുട്ടിയുടെ മാതാവിനാണ് പിഴ തുക ലഭിക്കുക.

2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം പുല്ലേപ്പടിയിലാണ് പത്ത് വയസുകാരനായ ക്രിസ്റ്റിയെ കടയിൽ നിന്ന് മടങ്ങും വഴി അയൽവാസിയായ അജി ദേവസി കുത്തിയത്.

കഴുത്തിന് കുത്തേറ്റ ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 17 കുത്തുകളാണ് ക്രിസ്റ്റിയുടെ കഴുത്തിന് ചുറ്റം ഏറ്റത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസി അജിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top