പടക്കം പൊട്ടിച്ച്, ദീപാവലി ആശംസിച്ച് ടൊവിനോ

ഇന്ത്യ ഒട്ടാകെ ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി പ്രമാണിച്ച് പ്രിയ താരം ടൊവിനോയും ആരാധകർക്ക് ആശംസ നേരാൻ മറന്നില്ല. പടക്കം പൊട്ടിച്ച് ആരാധകർക്ക് ആശംസ നേർന്നിരിക്കുകയാണ് ടൊവിനോ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ആശംസ നേർന്നുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Happy Diwali🥳🧨 #stayhappy #staysafe #havefun video credits @harikrishnan4u

A post shared by Tovino Thomas (@tovinothomas) on


ചെന്നൈയിലെ നുങ്കപ്പാടമാണ് പോസ്റ്റിലെ ലൊക്കേഷൻ. പോസ്റ്റിനു താഴെ വർഗീസ് പെപ്പെ ടൊവിനോയ്ക്ക് ആശംസനേർന്ന് എത്തിയിട്ടുണ്ട്.

ടൊവിനോ പ്രധാന വേഷത്തിലെത്തിയ എടക്കാട് ബറ്റാലിയൻ 06 തിയേറ്ററുകളിൽ മികച്ച് പ്രതികരണത്തോടെ മുന്നേറുകയാണ്. സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രത്തിന് പി ബാലചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More