താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അഞ്ചുടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹാ എന്നിവരാണ് കേസിലെ പ്രതികൾ.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ആയിരുന്നു ആക്രമണം. കൊലയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് പ്രവർത്തകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ കൊലപാതകത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വം വിശദീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top