അഗളി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; പൊലീസ് നടപടിക്കെതിരെ എഴുത്തുകാരൻ കെ സച്ചിദാനന്ദൻ

അഗളിയിൽ മാവോയിസ്റ്റുകളെ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ എഴുത്തുകാരൻ കെ സച്ചിദാനന്ദൻ. മറ്റൊരു ഇടതു പക്ഷത്തെ ഇല്ലായ്മ ചെയ്യുക എന്നത് ഇടതുപക്ഷ സമീപനമല്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

കുറ്റം ചെയ്യാത്ത ആളെ കൊന്നാൽ കൊലപാതകം തന്നെയാണ്. ഏത് ഗവൺമെന്റ് ചെയ്താലും അത് കൊലപാതകമാണ് സച്ചിതാനന്ദൻ വ്യക്തമാക്കി. ഏറ്റുമുട്ടൽ കൊലകളുടെ സാഹചര്യം വിശദീകരിക്കേണ്ട ബാധ്യത ഏതൊരു ജനാധിപത്യ ഗവൺമെന്റിനുണ്ട്. ചിന്തയെ കുറ്റമായി കാണുന്നതെങ്ങനെയെന്നും സച്ചിദാനന്ദൻ ചോദിച്ചു. പ്രതികരണത്തിന്റെ അട്ടിപ്പേറവകാശം സാംസ്‌കാരിക നായകർ എടുത്തിട്ടില്ലെന്നും സെലക്ടീവ് പ്രതികരണം എന്നത് സംഘിഭാഷയെന്നും സച്ചിദാനന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അഗളിയിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top