പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടായെന്ന് ഹൈക്കോടതി. ജിഐ പെപ്പ് കൊണ്ടടിച്ചാൽ എങ്ങനെ മുറിവുണ്ടാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ചോദ്യം സർക്കാരിനോട് ചോദിച്ചത്. ജിഐ പെപ്പ് കൊണ്ടടിച്ച് മുറിവേൽപ്പിച്ചുവെന്നത് കുറ്റപത്രത്തിലുണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കേരള പൊലീസ് കാര്യക്ഷമമായാണ് കേസന്വേഷിക്കുന്നത്.ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഗൂഢാലോചന ഭാഗം അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന് വേണ്ടി ഹാജരായത് മുൻ സോളിസിറ്ററി ജനറലും മുതിർന്ന സുപ്രിം … Continue reading പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി