വാളയാർ പീഡനം; സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി

വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി. ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാം. വിധി പറഞ്ഞ കേസിൽ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു. അതേസമയം, ഹൈക്കോടതി വിധി റദ്ദാക്കിയാൽ മാത്രമേ കേസ് അന്വേഷിക്കുകയുള്ളുവെന്ന് സിബിഐയും നിലപാടെടുത്തു. വാളയാറിൽ സഹോദരിമാർ ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുക്കുളമാണ് ഹർജി നൽകിയത്. കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടും പോ​ലീ​സ് വേ​ണ്ട ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും … Continue reading വാളയാർ പീഡനം; സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി