Advertisement

വാളയാർ കേസിൽ പുനരന്വേഷണ സാധ്യതയുള്ളതായി മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ

November 2, 2019
Google News 0 minutes Read

വാളയാർ കേസിൽ പുനരന്വേഷണ സാധ്യതയുണ്ടെന്ന് മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ. ട്വന്റിഫോറിന്റെ എൻകൗണ്ടറിലാണ് അഡ്വക്കേറ്റ് ജലജയുടെ പ്രതികരണം. അതേസമയം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് അട്ടപ്പള്ള ത്തെത്തും.

ട്വന്റിഫോർ എൻകൗണ്ടർ ചർച്ചയിൽ പങ്കെടുക്കവേയാണ് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജലജ മാധവൻ പുനരന്വേഷണ സാധ്യതയെ കുറിച്ച് വിശദീകരിച്ചത്.

എന്നാൽ, ഇന്നലെ ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തള്ളിയിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് വ്യക്തമാക്കി. മാതാപിതാക്കൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സമരം ശക്തമാക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here