കണ്ടവരെല്ലാം പറയുന്നു, കണ്ടാൽ മനസ്സിലാകില്ല ! സോഷ്യൽ മീഡിയ കീഴടക്കി സുരഭിയുടെ കിടിലൻ ഫോട്ടോഷൂട്ട്

സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നാടൻ ലുക്കിൽ മാത്രം കണ്ടുശീലിച്ച സുരഭി മോഡേൺ വേഷത്തിലാണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫർ അരുണാണ് ചിത്രങ്ങൾ പകർത്തിയത്.

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും എം80 മൂസ എന്ന പരമ്പരയിലൂടെയാണ് സുരഭി ലക്ഷ്മി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടുന്നത്. 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും സുരഭിയ്ക്ക് ലഭിച്ചിട്ടുണ്ട്.

സുവർണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

 



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top