Advertisement

ആഞ്ഞടിച്ച് ബുൾബുൾ ചുഴലിക്കാറ്റ്; മരണസംഖ്യ പത്തായി

November 11, 2019
Google News 0 minutes Read

ബുൾബുൾ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിലും വ്യാപക നാശനഷ്ട്ടം. പത്ത് പേർ മരിച്ചു.15 പേർക്ക് പരുക്കേറ്റു. 21 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പശ്ചിമ ബംഗാളിൽ വൈദ്യുതി ,ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

പശ്ചിമ ബംഗാൾ തീരംവിട്ട ബുൾബുൾ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്ത് വീശിയത്. 5000 വീടുകൾ തകർന്നു. 2 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 21 ലക്ഷം പേരെയാണ് മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർച്ചത്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ബുൾ ബുൾ ചുഴലിക്കാറ്റ് ന്യൂനമർദ്ധമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുൾ ബുൾ ചുഴലിക്കാറ്റിൽ ഇന്നലെ പശ്ചിമ ബംഗാളൽ പത്ത് പേരും ഒഡീഷയിൽ രണ്ട് പേരും മരിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ 50000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നത്. കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലയിൽ മുഖ്യമന്ത്രി മമ്താ ബാനർജി വ്യോമ നിരീക്ഷണം നടത്തി. ട്രാക്കുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here