കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൊച്ചിക്ക് റെക്കോർഡ്; രാജ്യത്ത് രണ്ടാമത്

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി നഗരം ഡൽഹിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 13 കൊലക്കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. 16 കൊലപാതക ശ്രമങ്ങളും നഗരത്തില്‍ അരങ്ങേറി. ഭവനഭേദനക്കേസുകളുടെ കാര്യവും വ്യത്യസ്തമല്ല. ഈ വർഷം 65 … Continue reading കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൊച്ചിക്ക് റെക്കോർഡ്; രാജ്യത്ത് രണ്ടാമത്