Advertisement

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം: ചങ്ങനാശേരി നഗരസഭയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

November 11, 2019
Google News 0 minutes Read

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം മൂലം ചങ്ങനാശേരി നഗരസഭയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പിലിനുള്ള പിന്തുണ പിന്‍വലിച്ചതായി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സാജന്‍ ഫ്രാന്‍സിസ് വ്യക്തമാക്കി.

ജോസ് കെ മാണി വിഭാഗക്കാരനായ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് കത്ത് നല്‍കിയിരുന്നു. കോടതി നടപടികളില്‍ മേല്‍ക്കൈ നേടിയതിനു പിന്നാലെ പി ജെ ജോസഫ് വിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും പിടിമുറുക്കുകയാണ്. കേരള കോണ്‍ഗ്രസിലെ ധാരണപ്രകാരം ഓഗസ്റ്റില്‍ ജോസ് വിഭാഗക്കാരനായ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ രാജി വെക്കേണ്ടതായിരുന്നു. ഇതുണ്ടാകാതെ വന്നതോടെ പദവി ഒഴിഞ്ഞിലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പി ജെ ജോസഫ് ചെയര്‍മാന് രേഖാമൂലം കത്ത് നല്‍കി.

കത്ത് മുഖവിലക്കെടുക്കാതിരുന്നതോടെയാണ് പിന്തുണ പിന്‍വലിച്ചതായി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സാജന്‍ ഫ്രാന്‍സിസ് വ്യക്തമാക്കിയത്. എന്നാല്‍ കത്തൊന്നും ലഭിച്ചിട്ടില്ലെന്നും, അഞ്ച് കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ തനിക്കാണെന്നും ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ പറഞ്ഞു. നഗരസഭയില്‍ എല്‍ഡിഎഫിന് 13 ഉം ബിജെപിക്ക് നാലും അംഗങ്ങളുണ്ട്. രണ്ട് പേര്‍ സ്വതന്ത്ര അംഗങ്ങളുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here