Advertisement

ലതാ മങ്കേഷ്‌കർ ആശുപത്രിയില്‍

November 11, 2019
Google News 0 minutes Read

വിഖ്യാത പിന്നണി ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് ഇവരെ മുംബൈ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലിൽ  അഡ്മിറ്റ് ചെയ്തത്. ഇപ്പോള്‍ ഐസിയുവിലാണ് ഗായിക.

ലതക്ക് 90 വയസ് പൂർത്തിയായത് ഈ സെപ്റ്റംബറിലാണ്. പുലർച്ചെ രണ്ട് മണിക്ക് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അനശ്വര സ്വരമാധുര്യം കൊണ്ട് ഓരോ ആസ്വാദക മനസുകളിലും ലതാ മങ്കേഷ്‌കർ തീർത്ത വികാരങ്ങൾ വാക്കുകൾക്ക് അതീതമാണ്. വിരഹത്തിന്റെ,ആഹ്ലാദത്തിന്റെ
ദേശസ്‌നേഹത്തിന്റെ, സ്വപ്‌നത്തിന്റെ, എണ്ണമറ്റ അനുഭൂതികളുടെ പകർന്നൊഴുക്കാണ് നേർത്തതും തുളച്ചുകയറുന്നതുമായ ആ ശബ്ദം.

പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മലയാളത്തിൽ ഒരേയൊരു ഗാനമാണ് പാടിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here