കോടതി ഭാഷ മലയാളത്തിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും
കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യൽ അക്കാദമിയിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.
കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരിൽ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ നിയമമന്ത്രി എ.കെ. ബാലൻ, ധനമന്ത്രി തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, നിയമ സെക്രട്ടറി പി.കെ.അരവിന്ദ ബാബു, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here