Advertisement

ബയോപിക്കിനായി രൺവീറിന്റെ നടരാജ് ഷോട്ട്; അഭിനന്ദനവുമായി കപിൽ ദേവ്

November 11, 2019
Google News 5 minutes Read

ഇന്ത്യയുടെ 1983 ലോകകപ്പ് ജയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ’83’. ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകൻ കപിൽ ദേവിൻ്റെ റോളിലെത്തുന്നത് നടൻ രൺവീർ സിംഗാണ്. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഒരു സ്റ്റിൽ പുറത്തിറങ്ങിയിരുന്നു. കപിൽ ദേവിൻ്റെ സിഗ്നേച്ചർ ഷോട്ടായ ‘നടരാജ് ഷോട്ട്’ കളിക്കുന്ന രൺവീറിൻ്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

രൺവീർ സിംഗ് തന്നെ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ച ചിത്രം വളരെ വേഗത്തിൽ വൈറലായിരുന്നു. രൺവീർ കപിലിനെപ്പോലെ തന്നെയുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണം. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ ചിത്രം സാക്ഷാൽ കപിൽ ദേവും അഭിനന്ദിച്ചു. ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കപിൽ ‘ഹാറ്റ്സ് ഓഫ്’ എന്നാണ് കുറിച്ചത്.

മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഈ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ‘രൺവീർ സിംഗ് ആസ് കപിൽ ദേവ്’ എന്ന ഹാഷ്ടാഗ് നേരത്തെ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു.

അടുത്ത വർഷം ഏപ്രിലിലാണ് 83 റിലീസാവുക. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹാർഡി സന്ധു, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക് തുടങ്ങിയവരൊക്കെ ഈ സിനിമയിൽ വേഷമിടുന്നുണ്ട്.

83ലെ ഫൈനലിൽ മുൻപ് രണ്ടു വട്ടം തുടർച്ചയായി ജേതാക്കളായ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here