Advertisement

ലോകത്തിലെ ഏറ്റവും പ്രായമേറിയ ദമ്പതികൾ ഗിന്നസ് റെക്കോർഡിലേക്ക്

November 11, 2019
Google News 0 minutes Read

പ്രായം നൂറ് കടന്നപ്പോളാണ് ദമ്പതികളായ ജോൺ ഹെൻഡേഴ്‌സണും ഷാർലെറ്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത്. കാര്യമെന്തെന്നല്ലേ… ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിലാണ് ഇവർ റെക്കോർഡിട്ടത്.

അമേരിക്കക്കാരാണ് ജോൺ ഹെൻഡേഴ്‌സണും (106) ഭാര്യ ഷാർലെറ്റും (105).ഹൂസ്റ്റണിലുള്ള ഈ ദമ്പതികൾ 1934ൽ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിൽ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് പ്രണയത്തിലായത്. വിവാഹം 1939ലായിരുന്നു. ഡിസംബർ 15 ന് 80ാം വർഷത്തിലേക്ക് കടക്കുകയാണ് ഇവരുടെ ഒരുമിച്ചുള്ള ജീവിതം.

2018ൽ ടെക്‌സാസിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ എന്ന നിലയിൽ ഇവരെ ആദരിച്ചിരുന്നു. പരസ്പര സ്‌നേഹം, ഐക്യം എന്നിവ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞതാണ് ആരോഗ്യ രഹസ്യമെന്ന് ഇവർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here