Advertisement

പത്തനാപുരത്ത് അടച്ചിട്ടിരുന്ന റെയിൽവേ ഗേറ്റ് ഇടിച്ചു തകർത്ത് ടിപ്പർ ലോറി

November 14, 2019
Google News 0 minutes Read

അടച്ചിട്ടിരുന്ന റെയിൽവേ ഗേറ്റ് ഇടിച്ചു തകർത്ത് ടിപ്പർ ലോറി. കുന്നിക്കോട് പത്തനാപുരം റോഡിൽ ആവണീശ്വരം റെയിൽവേ ഗേറ്റിലാണ് കരാർ കമ്പനിയുടെ ടിപ്പർ ലോറി റെയിൽവേ ഗേറ്റ് ഇടിച്ചു തകർത്തത്.

ഇതോടെ അര മണിക്കൂർ ചെന്നെ എഗ് മോർ ട്രെയിൻ ആവണിശ്വരം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. സംഭവത്തിൽ ലോറി യേയും ഡ്രൈവറെയും പ്രൈവറ്റ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കസ്റ്റഡിയിൽ എടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെ 7.50 നായിരുന്നു സംഭവം. പത്തനാപുരത്തേക്ക് മെറ്റൽ ശേഖരിക്കാനായി വന്ന ലോറിയാണ് കാവൽ ഗേറ്റ് തകർത്ത് റെയിൽവേ ട്രാക്കിലെത്തി നിന്നത്. പാളത്തിൽ നിന്ന് ലോറി മാറ്റി ട്രെയിൻ കടത്തി വിട്ട ശേഷം റെയിൽവേ ജീവനക്കാർ റിപ്പയറിംഗിനായി ഗേറ്റ് അടച്ചു പൂട്ടി.

ഇതോടെ പത്തനാപുരത്തേക്ക് ഉള്ള റോഡ് ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും സ്തംഭിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് ഇവിടെ ഗതാഗതം സുഗമമാക്കിയത്. ശ്രീധന്യ കൺസ്ട്രക്ഷന്റെ ഉടമസ്ഥതയിൽ ഉള്ള ലോറിയായിരുന്നു അപകടത്തിൽ പെട്ടത്, റെയിൽവേക്ക് ഉണ്ടായ നഷ്ടം റെയിൽവേ എഞ്ചിനീയർ വിഭാഗം രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here