Advertisement

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; അവധിക്ക് ശേഷം സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

November 16, 2019
Google News 0 minutes Read

ഡൽഹിയിൽ വീണ്ടും വായുമലിനീകരണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ, വ്യവസായശാലകൾക്കുള്ള നിയന്ത്രണം തുടരും. ഇന്നലെ അവസാനിച്ച ഒറ്റ ഇരട്ട വാഹന പദ്ധതി തുടരുന്ന കാര്യത്തിൽ നാളെ ഡൽഹി സർക്കാർ തീരുമാനമെടുക്കും.

രാജ്യ തലസ്ഥാനത്തെ മിക്കയിടത്തും വായു നിലവാര സൂചിക 500 ന് മുകളിലാണ്. ചിലയിടത്ത് 800 കടന്നു. പുസ റോഡ്, ദ്വാരക, നോയിഡ, ചാണക്യ പുരി എന്നിവടങ്ങളിൽ അതിരൂക്ഷമായ സാഹചര്യമാണ് ഉള്ളത്. ശീതലക്കാലം കഴിയുന്നവരെ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിച്ചിരുന്നെങ്കിലും ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കൽ ചിലയിടങ്ങളിൽ മലിനീകരണം വർധിപ്പിച്ചു.

ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഇന്നലെ അവസാനിച്ചു. നിയന്ത്രണം തുടരുന്നതിൽ കാര്യത്തിൽ തിങ്കളാഴ്ച്ച സർക്കാർ തീരുമാനമെടുക്കും. ഒറ്റ ഇരട്ട പദ്ധതി വേണ്ടത്ര ഫലംചെയ്യുന്നില്ലന്ന സുപ്രിംകോടതിയുടെ പരാമർശത്തിൽ പുതിയ പദ്ധതികളെ പറ്റിയും സർക്കാർ ആലോചിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെയും ഡൽഹി സർക്കാറിന്റെയും നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ച ഭേദപ്പെട്ട നിലയിലായിരുന്നു വായു ഗുണനിലവാരം. ശീത കാലാവസ്ഥയെത്തുടർന്ന് അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാണ് ഇപ്പോഴത്തെ മലിനീകരണത്തിന് ഇട വരുത്തുന്നതെന്നാണ് വിദ്ഗധരുടെ അഭിപ്രായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here