നടി പരിനീതി ചോപ്രയ്ക്ക് പരുക്ക്

ബോളിവുഡ് താരം പരിനീതി ചോപ്രയ്ക്ക് പരിക്ക്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരീനിതിക്ക് പരുക്കേറ്റത്.

താരം തന്നെയാണ് തനിക്ക് പരുക്കേറ്റവിവരം പുറത്തുവിട്ടത്. കഴുത്തിൽ പെയിൻ ബാൻഡേജ് ധരിച്ച് പുറം തിരിഞ്ഞിരിക്കുന്ന ചിത്രമാണ് പരിനീതി പുറത്തുവിട്ടത്. പരിശീലനത്തിനിടെ പരുക്ക് സംഭവിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ അത് സംഭവിച്ചെന്നും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു.

നിരവധി ആരാധകർ പരിനീതിയെ ആശ്വസിപ്പിച്ച് കമന്റിട്ടു. വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് സൈന നെഹ്‌വാളും പരിനീതിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More