ലൂസിയാന ഗവർണർ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോൺ ബെൽ എഡ്വർഡിന് വിജയം

ലൂസിയാന ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോൺ ബെൽ എഡ്വർഡിന് വിജയം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ നൽകിയ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെയാണ് ജോൺ ബെൽ പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എഡി റിസ്‌പോണിനെ നേരിയ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജോൺ ബെൽ വിജയമുറപ്പിച്ചത്. തെരഞ്ഞെടുപ്പിൽ എഡ്വർഡിന് 51.3 ശതമാനം വോട്ടും റിസ്‌പോണിന് 48.7 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. എഡി റിസ്‌പോണിന് വേണ്ടി ലൂസിയാനയിലും കെൻറുക്കിയിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. ലൂസിയാനയിൽ കഴിഞ്ഞ മൂന്നു തവണയാണ് ട്രംപ് പ്രചാരണത്തിന് എത്തിയത്. എന്നാൽ, രണ്ടിടത്തും ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്നതിനിടെ ഡൊണൾഡ് ട്രംപ് പിന്തുണ നൽകിയ സ്ഥാനാർത്ഥി നേരിട്ട പരാജയം ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top