ഇന്നത്തെ പ്രധാന വാർത്തകൾ (20-11-2019)

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമ നിർമാണം വേണമെന്ന് സുപ്രിംകോടതി
ശബരിമലയുടെ ഭരണ നിർവഹണത്തിന് പ്രത്യേക സമിതി വേണമെന്ന് സുപ്രിംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് തന്നെ നിലപാടറിയിക്കണം. വർഷത്തിൽ അമ്പത് ലക്ഷം തീർത്ഥാടകർ വരുന്ന ക്ഷേത്രമല്ലേ ശബരിമലയെന്നും സുപ്രിംകോടതി ചോദിച്ചു.
തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ആസിഫ് ഒബിസി കാറ്റഗറിയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം കുറച്ച് കാണിച്ചെന്നും കണയന്നുർ തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമെന്നുമാണ് റിപ്പോർട്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിന്ധിയിലും സെക്രട്ടേറിയറ്റിൽ കസേര വാങ്ങൽ ധൂർത്ത്
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിന്ധിയിൽ നട്ടം തിരിയുമ്പോൾ സെക്രട്ടേറിയറ്റിൽ കസേര വാങ്ങുന്നതിന്റെ പേരിൽ ധൂർത്ത്. സെക്രട്ടറിമാരുടെ ഓഫീസുകളിലേക്കും കോൺഫറൻസ് ഹാളുകളിലേക്കുമാണ് കസേരകൾ വാങ്ങിക്കുന്നത്. തേക്ക് തടിയിൽ നിർമിച്ച കേസര തന്നെ വേണമെന്നാണ് ഇതിനായി പുറപ്പെടുവിച്ച ഉത്തരവിൽ.
ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന വ്യാപകമായി കെഎസ്‌യു വിന്റെ വിദ്യാഭ്യാസ ബന്ദ്. ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here