ഇടുക്കി ബൈസൺവാലിയിൽ ജീപ്പ് മറിഞ്ഞ് ഒരു മരണം

ഇടുക്കി ബൈസൺവാലി സൂര്യനെല്ലിയിൽ ജീപ്പ് മറിഞ്ഞ് ഒരു മരണം. തോട്ടം തൊഴിലാളികളുമായി മുട്ടുകാടിലേക്ക് പോയ ജീപ്പാണ് മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ജീപ്പ്. വണ്ടിയിൽ 15 ആളുകൾ ഉണ്ടായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. കാർത്തിക സുരേഷാണ് (45) മരിച്ചത്. മരണ സംഖ്യ ഉയരാൻ സാധ്യത. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പരിക്ക് പറ്റിയ മുഴുവൻ പേരെയും ആദ്യം അടുത്തുള്ള രാജകുമാരി ദേവമാത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള നാല് പേരെ തേനിയിലേക്കും ബാക്കിയുള്ളവരെ അടിമാലിയിലേക്കും കൊണ്ടുപോയി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News