ഇന്നത്തെ പ്രധാന വാർത്തകൾ (28-11-2019)

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഉമർ അലി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഒൻപതോളം തവണ തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധം നഷ്ടപ്പെട്ട ശേഷമാണ് യുവതിയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത്. സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ; അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങുകൾ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ, നടൻ ജയസൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഉമർ അലി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഒൻപതോളം തവണ തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധം നഷ്ടപ്പെട്ട ശേഷമാണ് യുവതിയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത്. സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് എറിഞ്ഞിട്ടു; യുവാവിന് ഗുരുതര പരുക്ക്

കൊല്ലം കാഞ്ഞിരംമൂട്ടിൽ പൊലീസ് ചെക്കിംഗിനിടയിൽ സംഘർഷം. ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ വന്ന യുവാവിനെ തടയാൻ പൊലീസുകാരൻ  യുവാവിനു നേരെ ലാത്തി എറിയുകയായിരുന്നു . നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ എതിർ ദിശയിൽ വന്ന ഇന്നോവയിൽ ഇടിച്ച് നിലത്ത് വീണു.

ഷെയ്ൻ നിഗമിന് വിലക്ക്; ഇനി അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ

നടൻ ഷെയ്ൻ നിഗമിനെ ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഷെയ്ൻ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടർന്ന് മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്.

മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ കേസ്. ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് കത്ത് നൽകി.

ഉദ്ധവ് താക്കറെ ഇനി മഹാരാഷ്ട്ര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ഇന്ന്

മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാർക്കിലാണ് ചടങ്ങ് നടക്കുക. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ദിയെ ശ്രദ്ധേയമാക്കുന്നു.

ഓപ്പറേഷൻ തണ്ടർ; 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി; 150 ലധികം ബസുകൾക്ക് നോട്ടീസ്

സംസ്ഥാനത്ത് നിയമലംഘനം നടത്തിയ പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ്സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. 150 ലധികം ബസുകള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് നടപടി.

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ ഹെഡും ശ്രീകുമാര്‍ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More