Advertisement

പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമർശം; സ്പീക്കർ ഇന്ന് തീരുമാനം അറിയിക്കും

November 29, 2019
Google News 1 minute Read

പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമർശം പാർലമെന്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രഗ്യാസിംഗിനെ ശാസിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നറിയാം.

പ്രഗ്യാസിംഗിന്റെ ഗോഡ്‌സെ അനുകൂല പരാമർശം ഇന്നലെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ച അംഗത്തെ ശാസിക്കണമെന്നാണ് പ്രതിപക്ഷ പ്രമേയത്തിലെ ആവശ്യം. മാപ്പ് പറയുന്നത് വരെ സഭയിൽ നിന്ന് പിന്മാറണമെന്നും പ്രമേത്തിലുണ്ട്. പ്രമേയം പരിഗണിക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം.

ഇതിനു പുറമേ, കോർപ്പറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിന് അനുമതി തേടിയുള്ള ബിൽ ഇന്ന് ലോക്‌സഭ പരിഗണിക്കും നികുതി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിന് പകരമായാണ് ബിൽ അവതരിപ്പിക്കുന്നത്. ടാക്‌സേഷൻ ഭേഭഗതി ബില്ലും ലോക്‌സഭ പരിഗണിക്കും. അതേസമയം, രാജ്യത്തെ സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നയ സമീപനങ്ങളെ വിമർശിക്കുന്ന പ്രമേയം ബിനോയ് വിശ്വം എംപി രാജ്യസഭയിൽ അവതരിപ്പിക്കും.

Story highlight: Godse's positive mention, Pragya Singh Thakur, speaker, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here