സംസ്ഥാന സ്‌കൂൾ കലോത്സവം; നാടൻ പാട്ട് വേദിയിൽ സംഘർഷം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ നാടൻ പാട്ട് വേദിയിൽ സംഘർഷം. ശബ്ദ സംവിധാനത്തിൽ പോരായ്മയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നാല് പരിശീലകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു.

ഹയർ സെക്കന്ററി വിഭാഗം നാടൻ പാട്ട് മത്സരം നടന്ന 27-ാം വേദിയിലാണ് പ്രതിഷേധമുണ്ടായത്.2000 വാട്‌സ് ശബ്ദസംവിധാനം അപര്യാപ്തമാണെന്നാരോപിച്ചാണ് പരിശീലകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. കുറച്ച് പേർ വേദിക്ക് മുന്നിൽ നാടൻ പാട്ട് പാടി പ്രതിഷേധിച്ചു.
പരാതിയില്ലാത്ത ശബ്ദ സംവിധാനം ഏർപ്പെടുത്തണമെന്നാണ് മാനുവലിൽ പറഞ്ഞിരിക്കുന്നത്. 5000 വാട്‌സ് ശബ്ദസംവിധാനം ഏർപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കാത്തതോടെ വീണ്ടും പ്രതിഷേധം ഉണ്ടായി.ഇതോടെ പൊലീസിന് ഇടപെടേണ്ടി വന്നു. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ നാല് പേരെ ബലം പ്രയോഗിച്ച് മാറ്റി.കൂടുതൽ പ്രതിഷേധക്കാരെത്തി പൊലീസിനെ തടഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. ഒരു മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.

Story highlights- kalolsavam 2019

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top