ശബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്

ശബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടിയിലധികം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി.

നട തുറന്ന പതിനാറാം തീയതി മുതൽ വ്യാഴായ്ച രാത്രി വരെ 39 കോടി രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തെക്കാൾ 18 കോടി 56 ലക്ഷം രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാണിക്കയിലും അപ്പം അരവണ വിൽപനയിലുമടക്കം എല്ലാ ഇനങ്ങളിലും വരുമാനം വർദ്ധിച്ചു.

അതിനിടെ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഒരുക്കുന്ന ക്രമീകരണങ്ങളെ ചൊല്ലി പൊലീസും ദേവസ്വം ബോർഡ് ജീവനക്കാരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അതൃപ്തി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നട തുറന്ന പതിനാറാം തീയതി മുതൽ വ്യാഴാഴ്ച വരെ 8 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

Story highlights- Sabarimala, Sabarimala income increased

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top