ഉള്ളി വില നിയന്ത്രിക്കാനായി കൂടുതല്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഉള്ളി വില കുതിച്ച് ഇയരുന്ന സാഹച്ചര്യത്തില്‍ കൂടുതല്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
വില നിയന്ത്രിക്കാനായി 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മുന്‍പ് ഈജിപ്തില്‍ നിന്ന് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.

രാജ്യത്ത് ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി എത്തിക്കും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോക്ക് ശരാശരി 60 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

ഉള്ളി വില നിരീക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതി രൂപീകരിച്ചു. 2019-20 വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു

Story Highlights – rising prices of onions. import 11,000 tonnes of onions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top