നാടുകാണി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കേരള-തമിഴ്‌നാട് അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരത്തില്‍ ഗതാഗതക്കുരുക്ക്. ഇന്ന് പുലര്‍ച്ചെ
കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് ചുരം പാതയില്‍ ഗതാഗതം തടസപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്ക് നാടുകാണി എസ്റ്റേറ്റിന് മുന്‍വശം മറിഞ്ഞ ലോറി ഇത് വരെ നീക്കം ചെയ്യാനായിട്ടില്ല.

ഗൂഡല്ലൂര്‍ വഴി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ചരക്ക് നീക്കത്തിനുളള പ്രധാന പാതയാണ് നാടുകാണി ചുരം. ദിനംപ്രതി ആയിരകണക്കിനാളുകളാണ് ഇതുവഴി ഇരുസംസ്ഥാന അതിര്‍ത്തികള്‍ കടന്ന് തൊഴില്‍ ചെയ്യുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങി കിടക്കുന്നത്.

 

Story Highlights- Traffic jam , Kerala-Tamil Nadu interstate Road, Nadukani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top