Advertisement

തൃശൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും മകനും കിണറ്റിൽ വീണ് മരിച്ച നിലയിൽ

December 6, 2019
Google News 0 minutes Read

തൃശൂർ മുളങ്കുന്നത്തുകാവിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും മകനും കിണറ്റിൽ വീണ് മരിച്ച നിലയിൽ. ജോസ് റപ്പായി(56), ജോജോസ് (19) എന്നിവരാണ് മരിച്ചത്.

കളിച്ചുകൊണ്ടിരുന്ന ജോജോസ് കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ടോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് മൃതദേഹങ്ങൾ പുറത്തെടുത്ത് പ്രാഥമിക നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here