Advertisement

ജിഎസ്ടി ഘടന പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം

December 7, 2019
Google News 1 minute Read

ജിഎസ്ടി നടപ്പിലാക്കി രണ്ട് വർഷം പിന്നിടുമ്പോൾ നികുതി ഘടനയിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. കുറഞ്ഞ സ്ലാബ് ഘടനയുടെ പരിധി അഞ്ച് ശതമാനത്തിൽ നിന്ന് 9- 10 ശതമാനമായി വർധിപ്പിക്കാനാണ് തീരുമാനം.

ഇതിനു പുറമേ, 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങളുടെ ജിഎസ്ടി ഘടന 18 ശതമാനത്തിലേക്ക് ഉയർത്താനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ ജിഎസ്ടി ഈടാക്കാത്ത ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. 2017 ജൂലായിൽ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തിൽനിന്ന് 11.6 ശതമാനമാക്കിയത് സർക്കാറിന് നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിനൊടൊപ്പം കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്താനും ആലോചനയുണ്ട്. നിലവിൽ, 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിൽപെട്ട ഏഴുതരം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് ജിഎസ്ടി ഈടാക്കുന്നത്.

Story highlight: Central government,  to revise GST structure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here