Advertisement

സോമെസെറ്റിൽ ഭൂചലനം

December 7, 2019
Google News 1 minute Read

ഇംഗ്ലണ്ടിലെ സോമെസെറ്റിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടൗണ്ടണിന് ഏഴുകിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഭൂകമ്പമുണ്ടായത്. വീട് കുലുങ്ങുന്നതായും, കട്ടിൽ കുലുങ്ങുന്നതുമായുമാണ് പ്രദേശവാസികൾക്ക് അനുഭവപ്പെട്ടത്.

ടൗണ്ടനിലും ബ്രിഡ്ജ്‌വാട്ടറിലും രണ്ട് ചെറു ചലനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. 2004ൽ 3.7തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും 2006ൽ 2.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമാണ് പ്രദേശത്ത് അനുഭവപ്പെട്ടിട്ടുള്ളത്.

 

Story Highlights – Earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here