Advertisement

ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; അമിത് ഷാ

December 8, 2019
Google News 2 minutes Read

ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി), ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേദഗതി ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനു കൂടുതല്‍ ഉപകരിക്കുന്ന രീതിയില്‍ ചട്ടത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണു നീക്കമെന്നും അമിത് ഷാ പറഞ്ഞു.

ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്ന സമയത്താണ് അമിത് ഷായുടെ നിര്‍ണായക പ്രതികരണം. പുണെയില്‍ പൊലീസ് ഡിജിപിമാരുടെയും ഐജിമാരുടെയും കോണ്‍ഫറന്‍സിലാണ് അമിത് ഷാ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഭേദഗതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങളും ചോദിച്ചിട്ടുണ്ട്.

2012-ല്‍ നടന്ന നിര്‍ഭയ കേസിലെ ശിക്ഷ ഇതുവരെയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കു പോലും രാജ്യത്തു ശിക്ഷ ലഭിക്കാന്‍ വൈകുന്നുവെന്ന ചര്‍ച്ചകള്‍ വ്യാപകമാണ്. ഈ സാഹച്ചര്യത്തിലാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം
ഓള്‍ ഇന്ത്യന്‍ പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്നും യോഗത്തില്‍ അമിത ഷാ പറഞ്ഞു.

Story Highlights- NDA government, amend, Indian Penal Code, CRPC, IPC, Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here