Advertisement

‘ സൂര്യനും ചന്ദ്രനുമല്ലാതെ കത്തുന്ന ഗോളങ്ങള്‍ വേറെയുണ്ട്’ ; ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ശബ്ദമായി ‘മാറ്റൊലി’

December 10, 2019
Google News 1 minute Read

കഴിവുകളെ പൊടിതട്ടിയെടുത്ത് വജ്രം പോലെ തിളക്കമുള്ളതാക്കിയെടുത്ത ട്രാന്‍സ്‌ജെന്റേഴ്‌സുണ്ട്. അവര്‍ പൊരുതി നേടിയ ഇടങ്ങളെക്കുറിച്ചുള്ള സംഗീത ആല്‍ബമാണ് മാറ്റൊലി. കര്‍ണാടക സംഗീതജ്ഞ ഷാനി ഹരികൃഷ്ണനാണ് ഈ ആല്‍ബത്തിനു പിന്നില്‍.

ട്രാന്‍സ്‌ജെന്റേഴ്‌സിനെ നെറ്റി ചുളിച്ച് നോക്കുന്നതിനു പകരം അവരെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ആശയം പങ്കുവയ്ക്കുന്നു മാറ്റൊലി. ‘സൂര്യനും ചന്ദ്രനുമല്ലാതെ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും ഷാനി ഹരികൃഷ്ണനാണ്.

പ്രശസ്ത ചലച്ചിത്ര പിന്നണിഗാന രചയിതാവ് ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് മിഥുന്‍ ജയരാജ് സംഗീതം ഒരുക്കിയിരിക്കുന്നു. രാജേഷ് ചേര്‍ത്തല, ജിബോയ്, ഹരി ശങ്കര്‍ വി, അമീന്‍ സബില്‍, വിഷ്ണു പ്രസാദ്, ആര്‍ ഹരികൃഷ്ണന്‍, രഞ്ജു രഞ്ജിമര്‍, സത്യ നാരായണന്‍, തൃപ്തി ഷെട്ടി, ഹൃത്വിക് എം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here