കോഴിക്കോട് മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുകൾ

കോഴിക്കോട് മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ. തങ്ങളെ കേസിൽ നിന്നും പിന്തരിപ്പിക്കാൻ ചിലർ ശ്രമിച്ചതായും ഇവർ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു.

പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും ഒരു യുവാവിന്റെ പേര് എഴുതി വച്ചിട്ടുണ്ട്. ഇയാളെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പട്ടികജാതി ക്ഷേമസമിതിയും രംഗത്ത് വന്നിട്ടുണ്ട്.

സ്‌കൂളില്‍ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്.

 

 

dalit suicide



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More