‘ഇതും സാധാരണ വിവാഹം തന്നെ’ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയ ഗേ ദമ്പതികൾ പറയുന്നു

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കൽ, അബ്ദുൾ റഹീം എന്നിവരുടെ പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചാണ് നിവേദ് തങ്ങളുടെ കല്യാണക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം.

ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ കല്യാണം കഴിക്കുന്നതിനെയും ആളുകൾ സാധാരണ വിവാഹങ്ങളെപ്പോലെ തന്നെ കാണണമെന്ന് ഇവർ പറയുന്നു. ഹൽദിയും സംഗീതും മെഹന്തിയുമടക്കം വിവാഹം ആഘോഷമാക്കി നടത്താനാണ് തീരുമാനം. ബംഗളൂരുവിൽ വച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക.

ഒരു ഇംഗ്ലീഷ് മാധ്യമത്തോടാണ് ദമ്പതികൾ ഇക്കാര്യം പറഞ്ഞത്. ഇവരുടെ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സമൂഹമാധ്യമങ്ങളിൽ അഭിപ്രായവുമായെത്തുന്നുണ്ട്.

 

 

gay wedding‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More