Advertisement

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ

December 12, 2019
Google News 0 minutes Read

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് അനിശ്ചിത കാലത്തേക്ക് അടച്ചിടാനൊരുങ്ങി ഹോട്ടൽ ഉടമകൾ. സാധനങ്ങളുടെ വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടൽ ആന്റ് റെസ്‌റ്റോറെന്റ് അസോയിയേഷന്റെ ഹോട്ടലുകൾ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്. സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം.

സവാളക്ക് പിന്നാലെ പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഹോട്ടൽ വ്യാപാരം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പച്ചക്കറിവില മാറിമറിയുമെങ്കിൽ പോലും ബിരിയാണി അരി ഉൾപ്പെടെ വിവിധ ഇനം അരികൾക്കും അവശ്യ സാധനങ്ങൾക്കും വില വർധിച്ചതോടെ കച്ചവടം നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

ഈ സാഹചര്യത്തിൽ വിലനിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹോട്ടൽ ആന്റ് റെസ്‌റ്റോറെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമീപകാലത്തെങ്ങുമില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഈ മാസം പതിനേഴിന് കൊച്ചിയിൽ വെച്ച് കേരള ഹോട്ടൻ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ യോഗം ചേരും. ഹോട്ടൽ ഉടമകൾ ഇടപെട്ട് സംസ്ഥാനത്തേക്ക് പച്ചക്കറികൾ അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്ന കാര്യത്തിലും ഹോട്ടലുകൾ അടച്ചിടുന്ന കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here