Advertisement

ഇടുക്കിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

December 12, 2019
Google News 1 minute Read
9 year old raped by bjp leader

ഇടുക്കി വണ്ടിപ്പെരിയാറിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കുട്ടിയുടെ അമ്മയുടെ കാമുകനായ മനോജാണ് പ്രതി. മുട്ടം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വണ്ടിപെരിയാർ സ്വദേശി മനോജ് ഒമ്പതു വയസുകാരിയെ അമ്മയുടെ അറിവോടെ പലതവണ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്.

Read Also : ഓടിക്കൊണ്ടിരുന്ന കാറിൽ യുവാവിന് ക്രൂര പീഡനം; നാല് പേർ പിടിയിൽ

കുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുൻപ് കുടംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. ഒമ്പത് വയസുകാരി പ്രതിയെ തിരിച്ചറിയുകയും, പ്രതിക്കെതിരായ സാഹചര്യ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

ആക്രമിക്കപ്പെട്ട കുട്ടിയും സഹോദരങ്ങളായ മറ്റ് മൂന്ന് കുട്ടികളും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here