ഈ വർഷം പാകിസ്താനികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞത് ഈ മൂന്ന് ഇന്ത്യക്കാരെ

2019ൽ പാകിസ്താനികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞ പത്ത് പ്രമുഖരിൽ മൂന്ന് ഇന്ത്യക്കാർ. അദ്‌നാൻ സാമി, സാറാ അലി ഖാൻ, അഭിനന്ദൻ വർധമാൻ എന്നിവരാണ് ഗൂഗിളിന്റെ ടോപ് ടെൻ ലിസ്റ്റിൽ വന്നിരിക്കുന്നത്.

അഞ്ചാം സ്ഥാനത്താണ് പാട്ടുകാരൻ അദ്‌നാൻ സാമി, ആറാം സ്ഥാനത്ത് ബോളിവുഡ് താരം സാറാ അലി ഖാനുമുണ്ട്. പാകിസ്താൻ പട്ടാളം ബന്ദിയാക്കിയ ഇന്ത്യൻ വ്യോമ സേന വിംഗ് കമാൻഡറായ അഭിനന്ദൻ വർധമാൻ ഒമ്പതാം സ്ഥാനത്തുമെത്തി.

അതേസമയം, ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത പേര് അഭിനന്ദൻ വർധമാനിന്റെതാണ്.
പാകിസ്താൻ സിനിമാ താരം നൈമൽ ഖവാറാണ് പാകിസ്താനിൽ ഏറ്റവും കൂടുതൽ ഗൂഗിൾ സേർച്ച് ചെയ്യപ്പെട്ട പ്രമുഖ.

 

 

most google searched indians in pakistanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More