Advertisement

സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു

December 12, 2019
Google News 0 minutes Read

സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. തൊഴിലാളി നഷ്ടപരിഹാരം, ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, പ്രസാവാനുകൂല്യം, ഗ്രാറ്റിവിറ്റി, സിനി പ്രവർത്തക ക്ഷേമം, കെട്ടിടനിർമാണ തൊഴിലാളി, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ എന്നീ എട്ട് തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചാണ് സാമൂഹ്യ സുരക്ഷാ കോഡ് രൂപീകരിക്കാൻ നിർദേശിക്കുന്നതാണ് ബിൽ. രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരവും സുരക്ഷയും ബിൽ നിയമം ആകുമ്പോൾ ഉയരും എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ തൊഴിലാളികളുടെയും കരാർ ജീവനക്കാരന്റെയും ജീവിതം അസ്വസ്ഥമാക്കാനുള്ള നീക്കമാണ് ബില്ലെന്നാണ് പ്രതിപക്ഷ ആരോപണം.

നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ പിഎഫ് വിഹിതം, ഇത് 9 ശതമാനമാക്കൻ ആണ് ബില്ലിലെ പ്രധാന നിർദേശം.
തൊഴിലുടമ അടക്കേണ്ട പിഎഫ് വിഹിതം 12 ശതമാനമായി തുടരും. കരാർ ജീവനക്കാരന് നിലവിൽ അഞ്ചു വർഷമായിരുന്നു ഗ്രാറ്റിവിറ്റി ലഭിക്കാനുള്ള
അർഹതയെങ്കിൽ ഭേഭഗതി ബില്ല് പ്രകാരം ഇനി മുതൽ ഒരു വർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരന് ഗ്രാറ്റിവിറ്റിക്ക്  അർഹതയുണ്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷന്റെയും സ്വയംഭരണാധികാരം ബില്ല് നിലനിറുത്തുന്നു. തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സ, മരണാനന്തര സഹായം തുടങ്ങിയവയ്ക്കായി സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കാനും ബില്ല് നിർദേശിക്കുന്നു. രാജ്യത്തെ 50 കോടി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച് തൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗാംഗ്വാർ പറഞ്ഞു.

ബിൽ തൊഴിലാളി വിരുദ്ധവും അവകാശ നിഷേധവുമാണെന്ന് ബില്ലവതരണത്തെ എതിർത്ത പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മാസം കൈയിൽ കിട്ടുന്ന ശമ്പളത്തിന്റെ തോത് ഉയരുമെങ്കിലും, വിരമിക്കൽ സമയത്ത് ലഭിക്കുന്ന ആനുകൂല്യത്തിൽ കാര്യമായ കുറവ് വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. കേരളത്തിൽ നിന്നുള്ള എൻകെ പ്രേമ ചന്ദ്രൻ ബില്ല് തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥക്ക് കാരണമാകും എന്ന് ചർച്ചയിൽ ആരോപിച്ചു. 44 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് നാലു തൊഴിൽ കോഡുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here