Advertisement

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തെരഞ്ഞത്

December 12, 2019
Google News 3 minutes Read

2019-ല്‍ ഇന്ത്യക്കാര്‍ നടത്തിയ സെര്‍ച്ചുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ വ്യക്തി, സംഭവം, വാര്‍ത്ത തുടങ്ങിയ സമഗ്രമായ പട്ടികയാണ് ഗൂഗില്‍ പുറത്ത് വിട്ടിരിക്കുന്നത്. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് എന്നാണ് 2019-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്തിരിക്കുന്നത്.രണ്ടാം സ്ഥാനം ലോക്‌സഭ തെരഞ്ഞെടുപ്പും മൂന്നാം സ്ഥാനത്ത് ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണവുമാണ്.

Read also : ഈ വർഷം പാകിസ്താനികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞത് ഈ മൂന്ന് ഇന്ത്യക്കാരെ

പാക് സേനയുടെ പിടിയിലായി പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ വായു സേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ് ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്ത വ്യക്തി. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറാണ് ഏറ്റവും കൂടുതലാളുകള്‍ സെര്‍ച്ച് ചെയ്ത രണ്ടാമതെ വ്യക്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗാണ് മൂന്നാം സ്ഥാനത്ത്.

വാര്‍ത്ത ഇനത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍-2, ഭരണഘടനയുടെ 370 വകുപ്പ് എന്നിവാക്കുകളാണ് കൂടുതല്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത്. സിനിമ ഇനത്തില്‍ ഷാഹിദ് കപൂറിന്റെ കബീര്‍ സിംഗാണ് ഒന്നാം സ്ഥാനത്ത്. ഗല്ലി ബോയ്, മിഷന്‍ മംഗള്‍ എന്നീ ചിത്രങ്ങളാണ് തൊട്ട് പിറകില്‍. തെരുവില്‍നിന്നെത്തി ചലച്ചിത്ര പിന്നണി ഗായികയായിമാറിയ രാണു മൊണ്ടലാണ് ഗൂഗിളില്‍ കൂടുതലാളുകള്‍ സെര്‍ച്ച് ചെയ്ത പുതുമുഖം.

 

Story Highlights-  List of google searches, India, abhinandan varthaman, Lata Mangeshkar,  Ranu is Mondal, Yuvraj Singh,


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here