Advertisement

‘എസ്എൻഡിപി യോഗത്തിന്റെ ഭരണം രാജഭരണമല്ല’: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ

December 12, 2019
Google News 1 minute Read
tp senkumar plae against senkumar denied

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ. എസ്എൻഡിപി യോഗം ഭരണം രാജഭരണമല്ല. എസ്എൻഡിപിയിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്. കുടുംബത്തെയും ബന്ധുക്കളെയും മാത്രമല്ല ദരിദ്രനാരായണൻമാരായ ശ്രീനാരായണീയരെ കൂടി പരിഗണിക്കണമെന്നും സെൻകുമാർ തുറന്നടിച്ചു. എസ്എൻഡിപിയിൽ ചേരിപ്പോര് കനക്കവേയാണ് സെൻകുമാറിന്റെ പരസ്യ പ്രതികരണം.

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?’ എന്ന തലക്കെട്ടിലുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ സെൻകുമാർ ആഞ്ഞടിച്ചത്. എസ്എൻഡിപി ഭരണം രാജഭരണമല്ലെന്നും എസ്എൻഡിപിയിൽ നടന്നത് കോടികളുടെ തട്ടിപ്പാണെന്നും ആരോപിച്ച സെൻകുമാർ 1996 മുതലുള്ള എസ്എൻഡിപിയിലെ വരവ് ചെലവ് കണക്കുകൾ പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തെയും ബന്ധുക്കളെയും മാത്രമല്ല ദരിദ്രനാരായണൻമാരായ ശ്രീനാരായണീയരെ കൂടി പരിഗണിക്കണമെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിക്കുന്ന സെൻകുമാർ ചൊറിയാൻ വരരുതെന്ന മുന്നറിയിപ്പും നൽകുന്നു.

Read Also : ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത്ഷാ

അതേസമയം സുഭാഷ് വാസുവിനെയും സെൻകുമാറിനെയും രൂക്ഷമായി വിമർശിച്ച് വെളളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കട്ടതും, കണ്ടതും കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

ദാഹിച്ചു വലച്ചു വരുമ്പോൾ കരിക്ക് കൊടുത്താൽ വെള്ളം കുടിച്ചിട്ട് തൊണ്ണൻ കൊണ്ട് എറിയുന്നവരെ സമുദായം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആഞ്ഞടിക്കുകയുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here