Advertisement

വേണാട് എക്‌സ്പ്രസ് കൃത്യ സമയം പാലിക്കുന്നില്ല; യാത്രക്കാരുടെ പരാതി വ്യാപകമാകുന്നു

December 12, 2019
Google News 0 minutes Read

ദിവസവും വൈകിയോടുന്ന വേണാട് എക്‌സ്പ്രസിനെക്കുറിച്ചുള്ള പാരാതി വ്യാപകമാകുന്നു, പല സ്റ്റേഷനുകളിലും ട്രെയിൻ മണിക്കൂറുകളോളം പിടിച്ചിടുന്നതു മൂലം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി. എന്നാൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഉച്ചക്ക് 2.25ന് ഷൊർണൂരിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 10.25ന് തിരുവന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിനാണ് വേണാട് എക്‌സ്പ്രസ്. ദിവസവും സർവീസ് ഉള്ളതിനാൽ ജോലിക്കാർ ഉൾപ്പെടെ നിരവധിപേരാണ് യാത്രക്കായി ട്രെയിനെ ആശ്രയിക്കുന്നത്.

എന്നാൽ, പല സ്റ്റേഷനുകളിലും മണിക്കൂറുകളോളം ട്രെയിൻ നിർത്തി ഇടുന്നതാണ് യാത്രക്കാരെ വലക്കുന്നത്. ദിവസവും വൈകിയോടുന്നത് മൂലം പല യാത്രക്കാരും ട്രെയിൻ യാത്ര ഉപേക്ഷിച്ച് ഇപ്പോൾ യാത്ര ചെയ്യുന്നത്. പലപ്പോഴും ഒരു മണിക്കൂർ വരെയാണ് ട്രെയിൻ വൈകി ഓടുന്നത്. ഈ അവസ്ഥ ഇനിയും തുടർന്നാൽ ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here