Advertisement

ടി വി ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം; അനുജൻ ജ്യേഷ്ഠനെ അടിച്ചുകൊന്നു

December 13, 2019
Google News 1 minute Read

ടി വി ചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ അടിച്ചുകൊന്നു. ഇടുക്കി അടിമാലിയിലാണ് സംഭവം. അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈൻ സ്വദേശി വെളളയാമ്പൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ സഹോദരൻ ജോഷ്വായാണ് ആക്രമണം നടത്തിയത്.

സംഭവം നടക്കുമ്പോൾ ജോസഫും ജോഷ്വായും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.

Story highlights- murder, idukki, tv channel, joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here