Advertisement

ഹർത്താൽ; സംസ്ഥാനത്ത് നൂറിലേറെ പേർ കരുതൽ തടങ്കലിൽ

December 17, 2019
Google News 1 minute Read

ഹർത്താലിൽ സംസ്ഥാനത്ത് നൂറിലേറെ പേർ കരുതൽ തടങ്കലിൽ. കോഴിക്കോട് 105 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മലപ്പുറത്ത് നാലും, കൽപ്പറ്റയിൽ അഞ്ചും, എറണാകുളം, ആലുവ, പെരുമ്പാവൂർ തുടങ്ങിയ റൂറൽ മേഖലകളിൽ 22 പേരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

ഹർത്താലിന്റെ ആദ്യ മണിക്കൂറിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സർവീസ് താത്കാലികമായി നിർത്തിവച്ചു. വാളയാറിലും ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളംവേളാങ്കണ്ണി ബസിന് നേരെയാണ് കല്ലേറുണ്ടായത്.

Read Also : സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി; ബസുകൾക്ക് നേരെ കല്ലേറ്

പാലക്കാട് ബസ് തടയാനെത്തിയ ഇരുപത്തിയഞ്ചോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽ റോഡ് ഉപരോധിക്കാൻ എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നഗരത്തിൽ ഹർത്താലനുകൂലികൾ കടകൾ അടപ്പിച്ചു.

കൊല്ലം കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ ആംബുലൻസ് അടിച്ചുതകർത്തു. രോഗിയില്ലാത്ത ആംബുലൻസ് പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റാൻ നോക്കിയതാണ് പ്രകോപനത്തിന് കാരണം. സർവകലാശാലകൾ പരീക്ഷകൾ മാറ്റിയിട്ടില്ല. സ്‌കൂൾ പരീക്ഷകൾക്കും മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇന്നലെ രാത്രി പലയിടത്തും കരുതൽ അറസ്റ്റ് നടന്നിരുന്നു.

story highlights harthal, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here