Advertisement

തൃശൂർ മാനസികരോഗ്യ കേന്ദ്രത്തിൽ നിന്ന് മതിൽചാടിയവരിൽ അഞ്ച് പേർ പിടിയിൽ

December 21, 2019
Google News 0 minutes Read

തൃശൂർ മാനസികരോഗ്യ കേന്ദ്രത്തിൽ നിന്ന് പൊലീസിനെ ആക്രമിച്ച് മതിൽചാടി രക്ഷപെട്ട ഏഴുപേരിൽ അഞ്ച് പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

നാല് ദിവസം മുൻപാണ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആറ്‌ റിമാൻഡ് പ്രതികൾ ഉൾപ്പെടെ ഏഴ് പേർ മതിൽ ചാടി രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ മുറിയിൽ പൂട്ടിയിട്ടും സുരക്ഷാ ചുമതലയുള്ള പൊലീസുകാരനെ ആക്രമിച്ച് അവശനാക്കിയുമായിരുന്നു ഇവർ കടന്നത്.

സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ പൊലീസ് പിടികൂടി. രോഗിയായ അസം സ്വദേശി രാഹുലാണ് ആദ്യം തൃശൂരിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. മറ്റ് ആറ്‌ റിമാൻഡ് പ്രതികളിൽ നിഖിൽ, വിപിൻ, വിഷ്ണു എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസിന്റെ പിടിയിലായത്. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ തൻസീർ, വിജയൻ എന്നിവരെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. പ്രതികൾക്കായി പ്രത്യേക സ്‌ക്വാഡ് അന്വേഷണം ഊർജിതമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here