Advertisement

‘മോദിയുടേയും അമിത് ഷായുടേയും അപ്പൂപ്പന്മാർ വന്നാലും ഇന്ത്യയുടെ മതേതരത്വത്തിന് പോറലേൽക്കില്ല’: കെ സുധാകരൻ

December 21, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. അമിത് ഷായോ മോദിയോ അല്ല, അവരുടെ അപ്പൂപ്പന്മാർ വന്നാലും ഇന്ത്യയുടെ മതേതരത്വത്തിന് പോറൽ ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമായി ഇരിക്കാൻ കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിലപാടാണ്. കോൺഗ്രസിന്റെ അവസാന തുള്ളി രക്തം വരയും ന്യൂനപക്ഷങ്ങൾക്കായി പോരാടും. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മരിക്കാൻ ഇവിടെയുള്ള ഓരോ കോൺഗ്രസുകാരനും ഉണ്ടാകും. ഇപ്പോൾ ഉയർന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ മോദിക്കും അമിത് ഷായും ആകില്ല. അതിനെ അവഗണിച്ചാൽ ഇന്ത്യാ മഹാരാജ്യത്ത് ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറയേണ്ടിവരുമെന്നും കെ സുധാകരൻ പറഞ്ഞു.

story highlights- k sudhakaran, citizenship amendment act, amit shah, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here