ഹൈദരാബാദ് ഏറ്റുമുട്ടൽ; പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും

ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്. എയിംസിലെ ഫൊറൻസിക് ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ബോർഡിനാണ് ചുമതല.

തെലങ്കാന ഹൈക്കോടതി നിർദേശപ്രകാരം എയിംസിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. തിങ്കളാഴ്ച അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്ന് കോടതി നിർദേശമുണ്ട്.

നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സാമൂഹ്യപ്രവർത്തകരുടെ ഹർജിയിലാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് കോടതി തള്ളി.

ഈ മാസം ആറാം തീയതി പുലർച്ചെയാണ് പൊലീസ് പ്രതികളെ വെടിവച്ചുകൊന്നത്.

Story Highlights- Hyderabad Encounter, Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top