Advertisement

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം

December 25, 2019
Google News 1 minute Read

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം ഉത്തരവിട്ടത്. ഒരു കമ്പനിയിൽ നൂറോളം പട്ടാളക്കാരുണ്ടാകും.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് സിആർപിഎഫ്, ബിഎസ്എഫ്, ഐടിബി, സിഐഎസ്എഫ്, എസ്എസ്ബി സേനകളെ പ്രദേശത്ത് വിന്യസിച്ചത്.

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, ശാസ്ത്ര സീമാ ബാൽ എന്നീ സേനകളിൽ നിന്ന് 12 കമ്പനി സൈനികരെയും തിരിച്ചയച്ചിട്ടുണ്ട്.

നേരത്തെ ഈ മാസം ആദ്യം 20 കമ്പനി പട്ടാളക്കാരെ ജമ്മു കശ്മീരിൽ നിന്ന് തിരികെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ നടപടി.

Story Highlights- Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here