Advertisement

പടിഞ്ഞാറൻ ആഫ്രിക്കയിലെ തീവ്രവാദ ആക്രമണത്തിൽ സൈനകർ ഉൾപ്പടെ 42 മരണം

December 25, 2019
Google News 0 minutes Read

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോഫാസോയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ 35 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടു. 80 തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. സൗം പ്രവിശ്യയിലെ അർബിന്ദാ നഗരത്തിലാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ട 35 പേരിൽ 31 പേരും സ്ത്രീകളാണ്. അർബിന്ദ പോലെയുള്ള ജനവാസമേഖലയിൽ തീവ്രവാവദികൾ നിരന്തരം അക്രമം നടത്തുകയാണെന്നും സൈനികരുടെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് 80 തീവ്രവാദികളെ അമർച്ച ചെയ്യാൻ കഴിഞ്ഞുവെന്നും ബുർക്കിനോഫാസോ പ്രസിഡന്റ് റോച്ച് മാർക് ക്രിസ്റ്റ്യൻ കബോർ പറഞ്ഞു.

തുടർച്ചയായ തീവ്രവാദ ആക്രമണത്തിന് വേദിയാവുകയാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോ. സംഭവത്തിൻറെ ഉത്തരവാദിത്തം ഇതുവരെയും ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ല. അൽ ഖ്വയ്ദയുടെയും ഐഎസിന്റെയും ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് ആക്രമണം നടന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here